തിരുവനന്തപുരത്ത് ബസ് മറിഞ്ഞ് എട്ടു പേർക്ക് പരുക്ക്

വെള്ളി, 8 ജൂലൈ 2016 (08:36 IST)
തിരുവനന്തപുരത്ത് ബസ് മറിഞ്ഞ് എട്ടു പേർക്ക് പരുക്ക്. ചെങ്കോട്ടുകോണം ശാസ്തവട്ടത്തിന് സമീപം കെ എസ് ആർ ടി സി ബസ് റോഡരികിലുള്ള കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പരുകേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് കാര്യമുള്ളതല്ല. 
 
വിജയകുമാരി (53), മോഹനന്‍ നായര്‍ (54) കോലിയക്കോട്, ശില്‍പ (18) കാട്ടായിക്കോണം, വിജയകുമാരി (45) കാട്ടായിക്കോണം, ശ്രീജ (35) പ്ലാമൂട്, മഞ്ജുഷ (32)പോത്തന്‍കോട്, മായ (30) പോത്തന്‍കോട്, രാഘുല്‍ ചന്ദ്രന്‍ (21) വാവറ അമ്പലം എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   

വെബ്ദുനിയ വായിക്കുക