മന്ത്രിസഭാ തീരുമാനങ്ങള്‍ നല്‍കാന്‍ നിയമപരമായ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍

ഞായര്‍, 17 ജൂലൈ 2016 (14:51 IST)
മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ സര്‍ക്കാര്‍ തങ്ങളുടെ നയം വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകുമെന്നിരിക്കെ വിവരങ്ങള്‍ നല്‍കാന്‍ നിയമപരമായി ബാധ്യതയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇക്കാര്യങ്ങള്‍ അറിയിച്ച് വിവരാവകാശ കമ്മീഷന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് റിപ്പോര്‍ട്ട് നല്‍കി. 
 
മന്ത്രിസഭാ തീരുമാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ഏതെങ്കിലും ഫയല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയോ തീര്‍പ്പാക്കുകയോ ചെയ്താല്‍ മാത്രം അതേപറ്റി വിവരങ്ങല്‍ നല്‍കിയാല്‍ മതി എന്നാണ് വിവരാവകാശ നിയമത്തില്‍ പറയുന്നത്. 1200ലേറെ വിവരാവകാശ അപേക്ഷകള്‍ ലഭിക്കുന്ന ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ അഞ്ച് പേര്‍ മാത്രമാണുള്ളത്. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ക്രോഡീകരിച്ച് നല്‍കുമ്പോല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കും. അതിനാലാണ് വിവരങ്ങള്‍ക്കായി അാത് വകുപ്പുകളുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നത്. വിവരങ്ങള്‍ക്കായി വകുപ്പു സെക്രട്ടറിയെ സമീപിച്ചാല്‍ തീരാവുന്ന പ്രശ്‌നം മാത്രമേ ഉള്ളൂ എന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് പറയുന്നു. 
 

വെബ്ദുനിയ വായിക്കുക