മാതാവിനെ സന്ദര്‍ശിക്കാന്‍ കോടതിയുടെ അനുമതിയോടെ നാട്ടിലെത്തിയ മദനി ചൊവ്വാഴ്ച ബംഗളൂരുവിന് മടങ്ങും

തിങ്കള്‍, 11 ജൂലൈ 2016 (10:05 IST)
അസുഖബാധിതയായ മാതാവിനെ കാണാന്‍ സുപ്രീംകോടതിയുടെ അനുമതിയോടെ ജന്മനാട്ടിലെത്തിയ അബ്‌ദുള്‍ നാസര്‍ മദനി ചൊവ്വാഴ്ച ബംഗളൂരുവിലേക്ക് മടങ്ങും. ചൊവ്വാഴ്ച മധ്യാഹ്ന നമസ്കാരത്തിനു ശേഷമായിരിക്കും ബംഗളൂരുവിലേക്ക് പോകുക. രാത്രി പത്തുമണിക്ക് തിരുവനന്തപുരത്തു നിന്നാണ് വിമാനം. 
 
കഴിഞ്ഞദിവസങ്ങളില്‍ അന്‍വാര്‍ശേരിയില്‍ നിരവധി പേരായിരുന്നു  മദനിയെ കണാനെത്തിയത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഭാസുരേന്ദ്ര ബാബുവും അന്‍വാര്‍ശേരിയില്‍ എത്തി മദനിയെ കണ്ടിരുന്നു. ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ് നീലലോഹിതദാസന്‍ നാടാര്‍ ഞായറാഴ്ച മദനിയെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക