കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് രക്തദാഹിയാണെന്ന് ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റ് എ.എ.റഹീം. ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് റഹീമിന്റെ പ്രതികരണം. ക്യാംപസിനുള്ളിലെ കൊലപാതകം ആസൂത്രിതമാണെന്നും പുറത്തുനിന്ന് എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നും റഹീം ആരോപിച്ചു. സുധാകരനിസമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം കേരളത്തെ കലാപഭൂമിയാക്കുകയാണെന്നും റഹീം പറഞ്ഞു.
ആസൂത്രിതമായാണ് പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ ധീരജിനെ കുത്തിക്കൊന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ബോധപൂര്‍വ്വം ക്രമസമാധാനനില തകര്‍ക്കാന്‍ നടത്തിയ കൊലപാതകമാണ്. സുധാകരന്റെ ബാധകയറിയ യൂത്ത് കോണ്‍ഗ്രസ്സ് ഒരു ലക്ഷണമൊത്ത ഗുണ്ടാ സംഘമായി മാറി. ആയുധമെടുത്ത്,അക്രമം നടത്തി ഗുണ്ടാ നേതാവായ സുധാകരന് സേവ ചെയ്യുകയാണ് ഈ ക്രിമിനല്‍ സംഘം.
മിടുക്കനായ ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്. കെഎസ്യുവിനും യൂത്ത് കോണ്‍ഗ്രസ്സിനും മലയാളനാട്ടില് അമ്മമാരുടെ മുഖത്തു നോക്കാന്‍ പോലും ഇനി അര്‍ഹതയില്ല. കേരളത്തിന്റെ മനസ്സില്‍ നിന്നും ഈ കോണ്‍ഗ്രസ്സ് ക്രൂരത ഒരിക്കലും മായില്ല. ധീരജിന്റെ രക്തസാക്ഷിത്വത്തിന്റെ മുന്നില്‍ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നു. കൊലപാതകത്തെ ശക്തമയി അപലപിക്കുന്നു.