വി കെ സനോജ് ഡി‌വൈഎഫ്ഐ സംസ്ഥാന സെക്രട്ടറി

ചൊവ്വ, 7 ഡിസം‌ബര്‍ 2021 (21:31 IST)
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി. കെ. സനോജിനെ തിരഞ്ഞെടുത്തു. കണ്ണൂര്‍ സ്വദേശിയായ സനോജ് ഡി‌വൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമായും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയാണ്.
 
മുൻ സംസ്ഥാന സെക്രട്ടറി എഎ റഹീം കേന്ദ്രകമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റതോടെയാണ് സനോജിനെ സെക്രട്ടറിയായി നിയമിച്ചത്. തിരുവനന്തപുരത്ത് ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗമാണ് സനോജിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായും സനോജ് പ്രവർത്തിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍