'പിങ്ക് റിവർ' പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകൾ

എമിൽ ജോഷ്വ
വ്യാഴം, 26 നവം‌ബര്‍ 2020 (19:20 IST)
സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ച 'പിങ്ക് റിവർ' വലിയ പാരിസ്ഥിതിക ദോഷമുണ്ടാക്കുമെന്ന് റിപ്പോർട്ടുകൾ. കോഴിക്കോട് പേരാമ്പ്രയ്ക്ക് സമീപമുള്ള ആവള പാണ്ടിയിലെ ഒരു തോടാണ് പിങ്ക് നിറത്തിലായത്. തോട്ടിൽ പിങ്ക് നിറത്തിലുള്ള മുള്ളൻ പായൽ നിറഞ്ഞിരിക്കുകയാണ്. പിങ്ക് റിവർ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ഇത് കാണാൻ ജനപ്രവാഹമാണ് പേരാമ്പ്രയിലേക്ക്.
 
എന്നാൽ ഈ പായൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്‌ധർ പറയുന്നത്. പായൽ അനിയന്ത്രിതമായി പടർന്നുപിടിക്കാനുള്ള സാധ്യതയാണ് ഏവരും കാണുന്നത്. പിങ്ക് റിവർ കാണാൻ വരുന്നവർ പായൽ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നത് ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ ഇടയാക്കും.
 
സൂര്യപ്രകാശത്തെ ജലത്തിൻറെ അടിത്തട്ടിലേക്ക് കടത്തിവിടാതെ ഇത് ആഴത്തിൽ വളരും. മത്സ്യസഞ്ചാരം തടസപ്പെടാനും മുള്ളൻ പായൽ കാരണമാകുമെന്നും വിദഗ്‌ധർ വിലയിരുത്തുന്നു. മാത്രമല്ല ഈ അധിനിവേശസസ്യം നമ്മുടെ തോടുകളും തടാകങ്ങളും പാടങ്ങളുമെല്ലാം നിറയുമെന്നും വലിയ ദോഷമാണ് ഇതുകൊണ്ടുണ്ടാവുകയെന്നും വിലയിരുത്തപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article