ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച് എട്ട് മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
ശനി, 10 ജൂണ്‍ 2017 (12:16 IST)
ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച് എട്ട് മരണം. രണ്ട് പേർക്കു ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ ജഗത്സിംഗ്പുരില്‍ ശനിയാഴ്ചയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്ഥിതിഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
എട്ട് പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ട്രക്കിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമായതെന്ന് പൊലീസ് അറിയിച്ചു. അപകടത്തിനുശേഷം ഓടി രക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുവെന്നും അധികൃതർ അറിയിച്ചു.