പ്രളയം ചെറുക്കാൻ പുതിയ ആറ് ഡാമുകൾ പണിയാൻ ജല വകുപ്പ്, അട്ടപ്പാടിയിൽ 458 കോടിയുടെ പദ്ധതി

ബുധന്‍, 2 ഒക്‌ടോബര്‍ 2019 (10:33 IST)
തിരുവനന്തപുരം: പ്രളയം ചെറുക്കുന്നതിനായി കൂടുതൽ ഡാമുകൾ പണിയാൻ സംസ്ഥാന ജലവകുപ്പ്. അച്ഛൻ‌കോവിൽ, പമ്പ., പെരിയാർ തുടങ്ങിയ നദികളിലാണ് പുതിയ ഡാമുകൾ പണിയുക. ആദ്യ ഘട്ടത്തിൽ അഞ്ച് ഡാമുകൾക്കായുള്ള സ്ഥലം ജലവകുപ്പ് കണ്ടിത്തി. കൂടുതൽ അനുയോജ്യമായ മറ്റിടങ്ങൾ കണ്ടെത്താനുള്ള പഠനം പുരോഗമിക്കുകയാണ്.
 
ജലവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അഞ്ച് സ്ഥലങ്ങളുടെ സാധ്യത വിലയിരുത്തിയത്. ഡാമുകൾ കഴിഞ്ഞ വർഷത്തെ മഹാ പ്രളയത്തിന് ശേഷം ഈ വർഷവും പ്രളയം ആവർത്തിച്ചതോടെയാണ് കൂടുതൽ ഡാമുകൾ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രളയം നിയന്ത്രിക്കാൻ കേരളത്തിൽ കൂടുതൽ ഡാമുകൾ നിർമ്മിക്കണം എന്ന നിർദേശം കേന്ദ്ര ജല കമ്മീഷനും മുന്നോട്ടുവച്ചിരുന്നു. 
 
അട്ടപ്പാടിയിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. അഗളി, ഷോളയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കോൺക്രീറ്റ് ഡാം നിർമ്മിക്കാനാണ് തീരുമാനം. 450 മീറ്റർ നീളവും 51.5 മീറ്റർ ഉയരവുമുള്ളതാവും ഡാം. ഇതിനായി 458 കോടിയുടെ പദ്ധതിരേഖ തയ്യാറായി. 47 കിലോമീറ്റർ ദൂരത്തിൽ കോൺക്രീറ്റ് പൈപ്പുകൾ വഴി ജലം കർഷകരിലേക്ക് എത്തിക്കുന്നതും. ഏഴു ദശലക്ഷം ലിറ്റർ കുടിവെള്ള വിതരണവും പദ്ധതിയുടെ ഭാഗമാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍