സുന്ദരിയാവാനുള്ള ഈ വഴികളെ കുറിച്ച് നിങ്ങൾക്ക് അറിയാമോ ?

ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (20:41 IST)
സൗന്ദര്യവും ജ്യോതിഷവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?. മുഖത്തെ കറുത്ത പാടുകൾ മാറ്റാനും മുഖക്കുരു ഇല്ലാതാക്കാനുമെല്ലാം ജ്യോതിഷത്തിനാവുമോ എന്നെല്ലാം പലരും ചോദിക്കാറുണ്ട്. എന്നാൽ ഇതെല്ലാം നമ്മുടെ ശരീരത്തിലെ പല ഹോർമോണുകളുടേയും മാറ്റങ്ങൾകൊണ്ടും ഉണ്ടാകാവുന്നതാണ്. എന്നാൽ ചർമരോഗ വിദഗ്ധരുടെ നിർദേശങ്ങൾ അതേപടി അനുസരിച്ചിട്ടും മരുന്നുകൾ മാറി മാറി ഉപയോഗിച്ചിട്ടും മാറ്റങ്ങളൊന്നും ഉണ്ടാവുന്നില്ലേ?
 
എങ്കിൽ അവിടെയാണ് ജ്യോതിഷത്തിന് പ്രാധാന്യം ഉയരുന്നത്. എന്നാലിതുകൊണ്ട് പെട്ടന്നൊരു ദിവസം മാറ്റമുണ്ടാവും എന്ന് കരുതരുത്. കുട്ടിയായിരിക്കുമ്പോൾ മുതൽ ചികിത്സയോടൊപ്പം പരിഹാര മാർഗ്ഗങ്ങൾ കൂടി സ്വീകരിച്ചാൽ മാത്രമേ പെട്ടന്നുള്ള ഫലമുണ്ടാവുകയുള്ളു. നല്ല മനസ്സുണ്ടാവുക എന്നത് പ്രധാനമാണ്. എല്ലാത്തിലും നന്മ കാണാൻ കഴിയുക എന്നത് നമ്മുടെ സൗന്ദര്യത്തെയും സ്വാധീനിക്കും. ചന്ദ്രകാന്തവും, മുത്തും മാനസ്സിക ബുദ്ധിമുട്ടുകൾ അകറ്റാൻ സഹായിക്കും.
 
ജാതകമാണ് എല്ലാത്തിന്റെയും ആധാരം, അതിനാൽ ജാതക ദോഷങ്ങൾക്ക് പരിഹാരം കാണേണ്ടത് പ്രധാനമാണ്. ശുക്രനാണ് സൗന്ദര്യത്തിന്റെ ഗ്രഹം അതിനാൽ ശുക്രൻ അനുകൂലമായി നിൽക്കുന്നവർ സൗന്ദര്യമുള്ളവരായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍