വഴിയില്‍ വില്‍പ്പന നടത്തിയ അന്യസംസ്ഥാനക്കാരില്‍ നിന്നും 50 രൂപയ്ക്ക് വാങ്ങിയ എമര്‍ജന്‍സി ലൈറ്റ് ചാര്‍ജ്ജ് ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിച്ചു യുവാവിന് പൊള്ളലേറ്റു. കുന്നത്തൂര്‍ ഐവര്‍കാല സ്വദേശി ബുനുവിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് കടമ്പനാട് ജംഗ്ഷനില്‍ നിന്നുമായിരുന്നു ലൈറ്റ് വാങ്ങിയത്.