കൊച്ചിയില്‍ 38 ഹോട്ടലുകള്‍ അടച്ചുപൂട്ടി

തിങ്കള്‍, 21 ജൂലൈ 2014 (15:18 IST)
എറണാകുളം ജില്ലയിലെ എണ്ണൂറിലേറെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന നടന്നതില്‍ 38 ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവായി. സംസ്ഥാന സര്‍ക്കാരിന്റെ സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ടാണ് ആരോഗ്യ വകുപ്പ് പരിശോധന നടന്നത്. 
 
ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി, കാറ്ററിംഗ് സ്ഥാപനങ്ങള്‍, സോഡാ ഫാക്ടറി, ഐസ് ഫാക്ടറി തുടങ്ങിയ സ്ഥാപനങ്ങളിലായാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസം വെളുപ്പിനു 5.30 മുതല്‍ 20 പ്രത്യേക സ്‌ക്വാഡുകളായാണ് വ്യാപക പരിശോധന നടന്നത്.
 
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച ആലുവ കെ.എസ്.ആര്‍.ടി.സി ക്യാന്റീന്‍ ഉള്‍പ്പെടെ 38 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. 303 സ്ഥാപനങ്ങളില്‍ കണ്ടെത്തിയ ന്യൂനതകള്‍ അടിയന്തിരമായി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി, കാറ്ററിംഗ് സ്ഥാപനങ്ങള്‍, സോഡാ ഫാക്ടറി, ഐസ് ഫാക്ടറി തുടങ്ങിയ സ്ഥാപനങ്ങളിലായാണ് പരിശോധന നടന്നത്. 

വെബ്ദുനിയ വായിക്കുക