മൂന്നാറിൽ വിഷമദ്യം കഴിച്ച് മൂന്നുപേർ ഗുരുതരാവസ്ഥയിൽ

Webdunia
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (10:44 IST)
മൂന്നാര്‍: ഇടുക്കി മൂന്നാര്‍ ചിത്തിരപുരത്ത് വിഷമദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍. ഹോം സ്‌റ്റേ ഉടമയും, സഹായിയും, സുഹൃത്തുമാണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ളത്. വാറ്റുചാരായമാണ് ഇവര്‍ കഴിച്ചതെന്നാണ് സൂചന. രണ്ടുപേര്‍ കോലഞ്ചേരി ആശുപത്രിയിലും ഒരാള്‍ അങ്കമാലി ആശുപത്രിയിലുമാണുള്ളത്. മൂന്നുപേരും അബോധാവസ്ഥയിലാണ്. ഞായറാഴ്ച മൂവരും ഒരുമിച്ചിരുന്ന് മദ്യം കഴിച്ചിരുന്നു. പിന്നീട് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടതായി ഭാര്യ പറഞ്ഞു. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article