സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾകൂടി, മരിച്ചത് മലപ്പുറം, കാസർഗോഡ് സ്വദേശികൾ

Webdunia
ഞായര്‍, 26 ജൂലൈ 2020 (09:52 IST)
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി 71 കാരനായ അബ്ദുല്‍ ഖാദര്‍, കാസർഗോഡ് കുമ്പള ആരിക്കാടി സ്വദേശി 70 കാരനായ അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിയ്ക്കെയാണ് അബ്ദുല്‍ റഹ്മാന്‍ മരണപ്പെട്ടത്.
 
കൊവിഡ് സ്ഥിരീകരിച്ച് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ ഖാദറിനെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിപ്പിച്ചത്. ഈമാസം 19 നാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല. പരിയാരം  മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അബ്ദുല്‍ റഹ്മാന് വൃക്കരോഗം ഉണ്ടായിരുന്നു. കാസർഗോഡ് ജില്ലയിലെ അഞ്ചാമത്തെ കൊവിഡ് മരണമാണ് ഇത്.

അനുബന്ധ വാര്‍ത്തകള്‍

Next Article