19 ലക്ഷത്തിന്‍റെ സ്വര്‍ണ്ണവുമായി യുവതി പിടിയില്‍

ബുധന്‍, 8 ജൂണ്‍ 2016 (13:47 IST)
ദോഹയില്‍ നിന്നും ജെറ്റ് എയര്‍വേസ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സ്ത്രീയില്‍ നിന്ന് 19 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തു.
 
കോഴിക്കോട് വടകര പാതിയാരക്കര തന്‍സീറ മുസ്തഫ എന്ന 38 കാരിയില്‍ നിന്ന് അനധികൃതമായി ഒളിച്ചു കടത്താന്‍ ശ്രമിച്ച  700 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു.
 
ഗ്രീന്‍ ചാനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിക്കവേ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ കസ്റ്റംസ് അധികൃതര്‍ തടയുകയായിരുന്നു. വനിതാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്ന് 19 ലക്ഷത്തോളം വരുന്ന സ്വര്‍ണ്ണം കണ്ടെത്തുകയും ചെയ്തു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക