വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ചു, നാലാം മാസം നവവധു ആത്മഹത്യ ചെയ്‌തു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
നവവധു ആത്മഹത്യ ചെയ്‌ത ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്‌റ്റ്. പൈസക്കരി ദേവമാതാ കോളജിലെ ഒന്നാം വർഷം ബിബിഎ വിദ്യാർഥിനിയും നിടുവാലൂർ സ്വദേശി ആൻമരിയാണ് (18) വിഷം ഉള്ളിൽച്ചെന്നു മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് പൊലീസ് കസ്‌റ്റഡിയിലാണ്.
നാലുമാസം മുമ്പായിരുന്നു ആൻമരിയ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ചത്. വെള്ളിയാഴ്‌ച ഭർതൃവീട്ടിൽ വിഷം കഴിച്ച നിലയില്‍ കണ്ട പെണ്‍കുട്ടിയെ കോഴിക്കോട് മിംസിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്‌ച വൈകിട്ട് മരിച്ചു.
മരണത്തില്‍ സംശയം തോന്നിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ഭർത്താവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഭര്‍ത്താവിന്റെ വീട്ടുകാരെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. പൂപ്പറമ്പ് സ്വദേശിയായ ബസ് ഡ്രൈവറാണ് ആൻമരിയുടെ ഭര്‍ത്താവ്.