16 ടണ്‍ റബര്‍ ഷീറ്റ്, ലോറി സഹിതം കാണ്മാനില്ല!

വെള്ളി, 16 ഓഗസ്റ്റ് 2013 (12:47 IST)
PRO
പൂനെയിലെ ടയര്‍ കന്പനിയിലേക്ക് കയറ്റിവിട്ട ഒരു ലോഡ് റബര്‍ ലോറി സഹിതം കാണാതായതായി റിപ്പോര്‍ട്ട് .ടോറസ് ലോറി സഹിതം മോഷ്ടാക്കള്‍ റബര്‍ തട്ടിയെടുത്തതായാണ് സംശയം.

റബര്‍ കയറ്റിവിട്ട കരിമ്പാനിയിലെ നാഷണല്‍ ട്രേഡിംഗ് കമ്പനി ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ പത്താം തീയതിയാണ് പള്ളിക്കത്തോട്ടില്‍ നിന്നും ടോറസ് ലോറിയില്‍ 16 ടണ്‍ റബര്‍ ഷീറ്റ് കയറ്റിവിട്ടത്.

33 ലക്ഷം രൂപയോളം വിലമതിക്കുന്നതാണന്ന് റബറെന്ന് പൊലീസ് പറഞ്ഞു. പൂനെയിലെ ബ്രിഡ്ജസ് സ്റ്റോൺ ടയര്‍ കന്പനിയിലേക്കാണ് റബര്‍ കയറ്റിവിട്ടത്.

14ന് പൂനയില്‍ എത്തേണ്ടതായിരുന്നു ലോറി. ട്രാന്‍സ്പോര്‍ട്ടിഗ് കന്പനി ഉടമ പലവട്ടം ലോറി ഡ്രൈവറുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു ഇതോടെയാണ് സംശയം വര്‍ധിച്ചത്. പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക