ഹെല്‍മറ്റില്ലാ യാത്ര: പിടിയിലായത് 15 ലക്ഷം പേര്‍

ഞായര്‍, 13 ജൂലൈ 2014 (14:53 IST)
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതിനു പിടിയിലായവര്‍ 15 ലക്ഷം പേര്‍. വിവരാവകാശ നിയമപ്രകാരം സംസ്ഥാനത്തെ മോട്ടോര്‍ വകുപ്പ് അധികൃതര്‍ നിയമ പ്രകാരം നല്‍കിയ രേഖയിലാണ്‌ ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
 
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് വാഹനങ്ങള്‍ ഓടിച്ചപ്പോള്‍ വിവിധ ഇനങ്ങളിലായി നിയmam ലംഘിച്ചതിന്‍റെ പേരില്‍ പിഴയായി ലഭിച്ചത് 66.98 കോടി രൂപയാണ്‌. മദ്യപിച്ച് വാഹം ഓടിച്ചതിന്‍റെ പേരില്‍ പിടിയിലായവര്‍ 2.27 ലക്ഷമാണെങ്കില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച്കൊണ്ട് വാഹനം ഓടിച്ചതിനു 27496 പേരാണു പിടിയിലായത്.
 
അതേ സമയം മദ്യപിച്ചു വാഹനം ഓടിച്ചതിനു കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത് എറണാകുളം ജില്ലയിലാണ്‌ - 43626 പേര്‍. ഇക്കൊല്ലവും ഇതുവരെയായി ഈയിനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എറണാകുളം ജില്ല തന്നെ - 13578 പേര്‍. 
 
എന്നാല്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്‍റെ പേരില്‍ പിടിയിലായവര്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത് തിരുവനന്തപുരം ജില്ലയിലായിരുന്നെങ്കില്‍ (7055 പേര്‍) ഇക്കൊല്ലം ഇതുവരെയുള്ള കണക്കുകള്‍ വച്ച് കോഴിക്കോടാണു മുന്നില്‍ നില്‍ക്കുന്നത് - 1300 പേര്‍.

വെബ്ദുനിയ വായിക്കുക