‘മംഗള്‍യാന്‍ ചൊവ്വയിലെത്തും മുമ്പ് ഉമ്മന്‍ചാണ്ടിയെ താഴെയിറക്കും‘
ബുധന്‍, 6 നവംബര്‍ 2013 (08:54 IST)
PRO
ഇന്ത്യയുടെ പ്രഥമ ചൊവ്വ ദൗത്യം മംഗള്‍യാന്‍ ചൊവ്വയില്‍ എത്തും മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.
യുപിഎക്കുള്ള പിന്തുണ പിന്‍വലിച്ചതിന്റെ പ്രതികാരമായിരുന്നു ലാവ്‌ലിന്‍ കേസെന്നും കൊടിയേരി ആരോപിച്ചു.
കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകാത്തത് പാര്‍ട്ടി തീരുമാനിക്കാത്തതിനാലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. ലാവലിന്‍ വിധി ആര്‍ക്കൊക്കെയുള്ള മറുപടിയെന്ന് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ. പിണറായിയെ ജനപ്രതിനിധിയാക്കുന്നത് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കോടതി വിധി വന്ന പശ്ചാത്തലത്തിലാണ് നേതാക്കളുടെ പ്രതികരണം.