‘ഭക്ഷണമുണ്ടെങ്കിലല്ലേ, ശൗചാലയം വേണ്ടൂ’; ക്ലീന്‍ ഇന്ത്യ പദ്ധതിയെ പരിഹസിച്ച് വിഎസ്

വെള്ളി, 13 മെയ് 2016 (15:35 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. ‘ശൗചാലയം, ശൗചാലയം എന്ന് മോദി വിളിച്ചു പറയുന്നുണ്ടല്ലോ, എന്നാല്‍ എവിടെയാണ് ക്ലീന്‍ ഇന്ത്യ പദ്ധതി പൂര്‍ണമായി വിജയിച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ ഉണ്ടെങ്കിലല്ലേ ശൗചാലയം വേണ്ടൂ’ - വി എസ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദിയെ വിമര്‍ശിച്ച് വി എസ് രംഗത്തെത്തിയത്.
 
‘ക്ലീന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലടക്കം എല്ലാവര്‍ക്കും ശൗചാല്യയം നിര്‍മ്മിച്ചു നല്‍കുമെന്ന മോദിയുടെ വാഗ്ദാനം വെറുതെയാണെന്നും വി എസ് ആരോപിച്ചു.
 
കേരളത്തെ സൊമാലിയയോട് ഉപമിച്ച മോദിയുടെ പരാമര്‍ശത്തെയും വി എസ് വിമര്‍ശിച്ചു.  സൊമാലിയയിലെ ശിശുമരണ നിരക്ക് കേരളത്തേക്കാള്‍ മെച്ചമാണെന്ന മോദിയുടെ കണ്ടുപിടുത്തം വസ്തുതാ വിരുദ്ധമാണെന്ന് വി എസ് പറഞ്ഞു. കേരളത്തിന് വേണ്ടി എല്ലാം ചെയ്യുമെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ലെന്ന് വി എസ് കുറ്റപ്പെടുത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക