‘നാര്‍ക്കോ സിഡി: സിറിയക് ജോസഫ് വിശദീകരണം നല്‍കണം

തിങ്കള്‍, 10 ഓഗസ്റ്റ് 2009 (14:30 IST)
PRO
PRO
അഭയ കേസിലെ പ്രതികളെ നാര്‍ക്കോ പരിശോധന നടത്തിയ സി ഡികള്‍ എന്തിനു കണ്ടുവെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് വിശദീകരിക്കണമെന്ന് അഭയയുടെ പിതാവിന്‍റെ അഭിഭാഷകന്‍ എ എക്സ് വര്‍ഗീസ് പറഞ്ഞു.

അഭയകേസുമായി ബന്ധപ്പെട്ടു നടത്തിയ മൂ‍ന്നു പ്രതികളുടെ നാര്‍ക്കോ പരിശോധനാ ഫലം മുന്‍ കര്‍ണാടക ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ കണ്ടിട്ടുളളതാണെന്ന്‌ സി ബി ഐ ഇന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്ന് വര്‍ഗീസ്.

അഭയ കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധനാ ടേപ്പ്‌ എന്തിനു കണ്ടുവെന്ന്‌ വിശദീകരിക്കേണ്ട ബാധ്യത ജസ്റ്റിസ്‌ സിറിയക്‌ ജോസഫിനുണ്ട്. ജസ്റ്റിസ്‌ സിറിയക്‌ ജോസഫിന്‍റെ നടപടിയെക്കുറിച്ച്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ അന്വേഷണം നടത്തണമെന്നും എ എക്സ്‌ വര്‍ഗീസ്‌ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക