‘നാണമില്ലാത്തവന് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതി’; ഉമ്മന്‍‌ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ്

വെള്ളി, 13 മെയ് 2016 (19:53 IST)
മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ‘ഉമ്മന്‍‌ചാണ്ടി എനിക്കെതിരെ നല്‍കിയ കേസ് ജില്ലാ കോടതി തള്ളി. നാണമില്ലാത്തവന് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതി’- എന്നായിരുന്നു വി‌എസിന്റെ വിമര്‍ശനം. 
 
അച്യുതാനന്ദന്‍ നടത്തുന്ന പരസ്യപ്രസ്താവന തടയണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി കോടതി ഇന്ന് തള്ളിയിരുന്നു. തിരുവനന്തപുരം അഡീഷണല്‍ ജില്ല കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മാനനഷ്ടക്കേസിലെ ആരോപണങ്ങള്‍ വിചാരണക്കോടതിക്ക് വിടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ വിചാരണ കോടതിയില്‍ നല്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
 
ഉമ്മന്‍‌ചാണ്ടിയുടെ ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധി വന്നതിന് തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി വി‌എസ് രംഗത്തെത്തിയത്. തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് വിഷയത്തില്‍ വി‌എസ് പ്രതികരിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക