‘ഞാന്‍ മൈനറാണ്, വിവാഹം മുടക്കാന്‍ ഞങ്ങള്‍ പരമാവധി നോക്കി, വരനോട് എല്ലാം പറഞ്ഞിരുന്നു’ - സോഷ്യല്‍ മീഡിയ ആഘോഷിച്ച ആ കാമുകന്‍ പറയുന്നു
വ്യാഴം, 3 ഓഗസ്റ്റ് 2017 (08:42 IST)
കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ഒരു വാര്‍ത്തയുണ്ട്. ‘തേപ്പുകാരിയും അവളുടെ കല്യാണവും’. കല്യാണം കഴിഞ്ഞയുടന്‍ താലി മാല ഊരി വരനെ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ കഥയായിരുന്നു സോഷ്യല്‍ മീഡിയ കൊണ്ടാടിയത്. നാണംകെട്ട വരന്‍ അന്ന് വൈകിട്ട് കേക്ക് മുറിച്ച് ആ ‘തേപ്പ്’ ആഘോഷിക്കുക കൂടി ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ തീര്‍ത്തും തെറ്റുകാരിയാക്കി.
എന്നാല്‍, സംഭവത്തിലെ സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്തുകയാണ് പെണ്‍കുട്ടിയുടെ കാമുകനാണ് അഭിജിത്ത്. നാരദ ന്യൂസിനോടായിരുന്നു അഭിജിത്തിന്റെ പ്രതികരണം. തങ്ങള്‍ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് അഭിജിത്ത് പറയുന്നു. ‘എനിക്ക് ഇരുപത് വയസ്സേ ഉള്ളു. മൈനറാണ്. അവള്‍ക്കും അതെ. മായയെ വിവാഹം കഴിക്കാന്‍ എനിക്ക് പ്രായമായിട്ടില്ല. അതിനാല്‍ വിവാഹം വന്നപ്പോള്‍ അത് മുടക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നു‘. - അഭിജിത്ത് പറയുന്നു.
ഈറോഡില്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്. ‘അവളുടെ കല്യാണം മുടക്കി എന്ത് ധൈര്യത്തിലാണ് ഞാന്‍ അവളെ വിളിച്ചിറക്കി കൊണ്ടുവരികയെന്ന് അഭിജിത്ത് ചോദിക്കുന്നു. ഒരു മാസം കൊണ്ടാണ് ഇരു വീട്ടുകാരും കല്യാണം റെഡിയാക്കിയത്. വിവാഹ നിശ്ചയം പോലും നടത്തിയിട്ടില്ല. വിവാഹം വെണ്ടെന്ന് അവള്‍ വീട്ടില്‍ പറഞ്ഞതാണ്. ആരും കേട്ടില്ല. ഷിജിലിനോടും ഇക്കാര്യം അവള്‍ പറഞ്ഞിരുന്നു. പഴയതെല്ലാം മറന്നോളാന്‍ ആയിരുന്നു അവന്റെ മറുപടി‘.- ഷിജില്‍.
കല്യാണം കാണണമെന്ന് തോന്നിയത് കൊണ്ടാണ് കല്യാണ പന്തലില്‍ പോയതെന്ന് അഭിജിത്ത് പറയുന്നു. എന്നാല്‍, സംഭവം നടക്കുമ്പോള്‍ ഷിജില്‍ അവിടെ ഉണ്ടായിരുന്നില്ല. കെട്ട് കഴിഞ്ഞയുടന്‍ അവന്‍ വീട്ടിലേക്ക് പോന്നിരുന്നു. എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കാനാവില്ലെന്ന് പറഞ്ഞ് അവള്‍ താലി ഊരി ഷിജിലിന് നല്‍കി. അയാളുടെ മാമന്‍ അവളെ പരസ്യമായി ചെരുപ്പൂരി അടിച്ചുവെന്നും അഭിജിത്ത് പറയുന്നു.
ഈ വിഷയത്തില്‍ അര്‍ദ്ധ സത്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്നവരോട് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും അഭിജിത്ത് പറയുന്നു. കല്യാണം മുടങ്ങിയന്ന് പെണ്ണിന്റെ വീട്ടുകാരും അഭിജിത്തിന്റെ വീട്ടുകാരും തമ്മില്‍ സംസാരിച്ച് ഇരുവരുടെയും പഠനം കഴിയുമ്പോള്‍ വിവാഹം നടത്താമെന്ന കരാറില്‍ എത്തിയിരിക്കുകയാണ്.