‘ക്ഷേമനിധി കുടിശിക സര്‍ക്കാര്‍ ഏറ്റെടുക്കും’

ഞായര്‍, 27 സെപ്‌റ്റംബര്‍ 2009 (18:16 IST)
PRO
PRO
കര്‍ഷക തൊഴിലാളികളുടെ ക്ഷേമനിധി കുടിശിക സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരത്ത്‌ കെ എസ്‌ എഫ്‌ ഇ ഏജന്‍റുമാരുടെ ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കര്‍ഷക തൊഴിലാളികളുടെ ക്ഷേമനിധി കുടിശിക 120 കോടി രൂപയുണ്ട്‌. ഇത്‌ ഏറ്റെടുക്കാന്‍ സര്‍ക്കാരിന്‌ ബാധ്യത ഇല്ല. എന്നാലും കര്‍ഷക തൊഴിലാളികളോടുള്ള ബാധ്യത പരിഗണിച്ച്‌ കുടിശിക ഏറ്റെടുക്കുകയാണെന്ന്‌ മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക