ദിലീപിനെതിരെ ആരോപണവുമായി എത്തുന്ന ആദ്യത്തെ ആളല്ല ആലപ്പി അഷറഫ്. പക്ഷേ, അഷറഫ് ഇതാദ്യമായിട്ടല്ല ദിലീപിനെതിരെ സംസാരിക്കുന്നത്. നടി അക്രമിക്കപ്പെട്ട വിഷയത്തിൽ അറസ്റ്റിൽ ആയ നടൻ കുറ്റവാളി ആണെന്ന് തനിക്ക് 100 ശതമാനം ഉറപ്പുട്ണെന്ന് അഷറ്ഫ് വ്യക്തമാക്കിയിരുന്നു.
ഇതാദ്യമായിട്ടല്ല മലയാള സിനിമയില്‍ പീഡന കഥകള്‍ പുറത്തുവരുന്നത്. പണ്ടും ഉള്ളതാണെന്ന് ആലപ്പി അഷറ്ഫ് വ്യക്തമാക്കുന്നു. പ്രേംനസീറിന്റെ കൂടെ അഭിനയിച്ചിട്ടുള്ള നായികയെ ഒരു പടത്തിന്റെ ഷൂട്ടിങ് ഉണ്ടെന്ന് പറഞ്ഞ് സിനിമയിലെ പ്രമുഖര്‍ അമേരിക്കയിലേക്ക് വിളിച്ച് വരുത്തുകയും ദിവസങ്ങളോളം അവിടെയുള്ള ഫ്ലാറ്റില്‍ ഇട്ട് പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് താരം പറയുന്നു.
ആ ഫ്ലാറ്റിൽ ദിവസങ്ങളോളം കിടന്ന് അവശ ആയ അവർ, ഒടുവിൽ എങ്ങനോ അവിടുള്ള ആർട്സ് വിജയേട്ടനെ വിളിച്ചു. ടെലഫോൺസിൽ എഞ്ചിനീയർ ആയ അദ്ദേഹം എങ്ങനെയോ സ്ഥലം കണ്ടു പിടിച്ചു അവിടെത്തി അവരെ എയർപോർട്ടിൽ എത്തിക്കുകയായിരുന്നു. 1982ലാണ് സംഭവമെന്ന് അഷറഫ് പറയുന്നു.