തോമസ് ഐസക്കുമായി രാഷ്ട്രീയചര്‍ച്ച നടത്തിയിട്ടില്ലെന്നും എല്‍ഡിഎഫിലേക്ക് പോകുന്നത് ആലോചനയിലില്ലെന്നും മന്ത്രി പി ജെ ജോസഫ്. ഇടുക്കി സീറ്റിനായി ശക്തമായി ആവശ്യപ്പെടുമെന്നും സൌഹൃദ മത്സരത്തിനില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ യാദൃശ്ചികമായാണ് ഡോ തോമസ് ഐസക്കിനെ കണ്ടതെന്നും പി ജെ ജോസഫ് പറഞ്ഞു. മന്ത്രി പി ജെ ജോസഫും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ തോമസ് ഐസക്കും കുട്ടനാട്ടിലെ ഹോട്ടലില്‍ തിങ്കളാഴ്ച രാത്രിയില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഇടതുപക്ഷ മുന്നണിയിലേക്ക് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ക്ഷണിച്ചതിനുപിന്നാലെ നടന്ന കൂടിക്കാഴ്ച അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.
യാത്രയ്ക്കിടെ ഒരു ഹോട്ടലില്‍ മന്ത്രി പി ജെ ജോസഫ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തോമസ് ഐസക് അവിടെയെത്തി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച്ച 15 മിനിറ്റ് നിണ്ടുനിന്നു.
പുളിങ്കുന്നില്‍ ഒരു മരണവീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു തോമസ് ഐസക്. മന്ത്രി ജോസഫുമായി നടത്തിയ കൂടിക്കാഴ്ച യാദൃച്ഛിമെന്നാണ് തോമസ് ഐസക് പറഞ്ഞത്.
ചര്‍ച്ചയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ഇരുനേതാക്കളും തയാറായിട്ടില്ല. മന്ത്രി പിജെ.ജോസഫിനൊപ്പം ഗണ്‍മാനൊഴികെ മറ്റാരും ഉണ്ടായിരുന്നില്ല. ഐസക്കിനൊപ്പമുണ്ടായിരുന്ന ആലപ്പുഴ നഗരസഭാ കൗണ്‍സിലറ് മാറ്റിനിര്‍ത്തിയാണ് ചര്‍ച്ച നടത്തിയത്. പത്തനംതിട്ടയില്‍നിന്ന് വരികയായിരുന്ന മന്ത്രി കൂടിക്കാഴ്ചയ്ക്കുശേഷം എറണാകുളത്തേക്ക് പോയി.
ഇടുക്കി സീറ്റില്‍ കേരളകോണ്‍ഗ്രസിലെ മാണി വിഭാഗവുമായി സീറ്റ് ചര്‍ച്ചയില്‍ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യമാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു.
ഇതിനിടയ്ക്ക് യുഡിഎഫ് വിട്ടുവന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ ഇടുക്കിയില്‍ പിന്തുണയ്ക്കുന്നത് എല്‍ഡിഎഫ് പരിഗണിക്കുമെന്ന് തോമസ് ഐസക്ക് തന്നെ പിന്നീട് ഒരു മാധ്യമത്തോട് പറയുകയും ചെയ്തു.