‘ഉമ്മന്‍‌ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചു’- സരിതയുടെ വിവാദ കത്ത് പുറത്ത്; കത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

ഞായര്‍, 3 ഏപ്രില്‍ 2016 (17:38 IST)
സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ കസ്റ്റഡിയിലിരിക്കെ എഴുതിയ  വിവാദ കത്ത് പുറത്തായി. തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് കത്തില്‍ സരിത ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പുതിയ വിവാദം കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുമെന്ന് ഉറപ്പാണ്. അതേസമയം,  കത്തില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമാണെന്നും കത്ത് താന്‍ തന്നെ എഴുതിയതാണെന്നും സരിത വ്യക്തമാക്കി. 
 
25 പേജുള്ള കത്ത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് ഇപ്പോള്‍ പുറത്തു വിട്ടത്. തന്നെ ക്ലിഫ് ഹൌസില്‍ വച്ച് മുഖ്യമന്ത്രി പീഡിപ്പിച്ചുവെന്ന് കത്തില്‍ സരിത പറയുന്നു. പൊലീസ് കസ്റ്റഡില്‍ ഇരിക്കെ 2013 ജൂലൈ 19നാണ് സരിത ഈ കത്തെഴുതിയത്. പിതൃതുല്ല്യനായ ഒരാളില്‍ നിന്നും താന്‍ ഇത്തരത്തില്‍ ഒരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. മുന്‍‌കേന്ദ്ര മന്ത്രിയും തന്നെ ഇത്തരത്തില്‍ പീഡിപ്പിച്ചു. ചെന്നിത്തലയുടെ പി എ തന്നെ പലര്‍ക്കും കാഴ്ചവയ്ക്കാന്‍ ശ്രമിച്ചിരുന്നു. സംസ്ഥാന മന്ത്രിയുടെ വസതിയില്‍ വച്ചാണ് തന്നെ പീഡിപ്പിച്ചത്. അപമാനം ഭയന്നാണ് കത്ത് കമ്മീഷനു മുന്‍പില്‍ ഹാജരാക്കാതിരുന്നത്. മാനസീകമായും ശാരീരികമായും സാമ്പത്തികമായും പീഡനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും കത്തില്‍ സരിത ആരോപിക്കുന്നു. 

വെബ്ദുനിയ വായിക്കുക