സംസ്ഥാനത്ത് പാല്‍ ഉല്പാദനം കൂട്ടുന്നതിനായി ഹൈടെക് ഡയറി ഫാമുകള്‍ ആരംഭിക്കുമെന്ന് ഭക്‍ഷ്യമന്ത്രി സി ദിവാകരന്‍. കറവ യന്ത്രങ്ങള്‍ സഹകരണ സംഘങ്ങള്‍ മുഖേന വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മൃഗ സംരക്ഷണ മേഖലയില്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുളള സംരംഭക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക സര്‍വകലാശാലയില്‍ തല്ലും വഴക്കുമാണ് നടക്കുന്നത്. കൃഷി നശിച്ചിട്ടും മുട്ടയുടെയും പാലിന്‍റെയും വില കുറഞ്ഞിട്ടും കാര്‍ഷിക സര്‍വകലാശാല അനങ്ങുന്നില്ലെന്നും മന്ത്രി പറഞ്ഞു.
വിലക്കയറ്റം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നും ദിവാകരന്‍ പറഞ്ഞു. എഫ് സി ഐയിലെ കരുതല്‍ ഭക്‍ഷ്യ ധാന്യ ശേഖരം വളരെ കുറഞ്ഞതായും സംശയമുണ്ട്.