ഭൂമി തട്ടിപ്പ് കേസില്‍ ഹൈക്കോടതി പരാമര്‍ശത്തിനെതിരേ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ രൂക്ഷ വിമര്‍ശം. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിന്റെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ വിധി പറഞ്ഞ ജഡ്ജിക്ക് വിഷയത്തില്‍ ഉള്‍പ്പെടാത്ത കാര്യങ്ങള്‍ പറയാനെന്തധികാരമെന്ന് അദ്ദേഹം ചോദിച്ചു. എറണാംകുളം മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കേണ്ട ആവശ്യമില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അതിലുള്‍പെട്ട നാല് പേരെയും പറഞ്ഞി വിട്ടതാണ്. ഭൂമി തട്ടിപ്പ് കേസ് സിബിഐക്ക് വിടണമോ എന്നാണ് കോടതിയുടെ മുന്നില്‍ വന്ന വിഷയം. അത് സംബന്ധിച്ച വിധിയില്‍ സോളാര്‍ കേസ് പരാമര്‍ശിക്കേണ്ട കാര്യമില്ല. വിഷയത്തില്‍ ഒതുങ്ങിവേണം വിധി പറയാന്‍. ജഡ്ജിക്ക് രാഷ്ട്രീയ താല്പര്യമുള്ളതായി ചില വാര്‍ത്തകള്‍ കണ്ടുവെന്നും തങ്കച്ചന്‍ പറഞ്ഞു.
ഹൈകോടതി ഉത്തരവിനെതിരെ റിവ്യു ഹര്‍ജി നല്‍കും. ഈ വിഷയമടക്കം ജനങ്ങളുടെ കോടതിക്ക് മുമ്പിലേക്ക് വിടുകായാണ്. ജനവിധി മാനിക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് യു.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രവര്‍ത്തനത്തിന്‍െറ വിധിയെഴുത്താണെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് തങ്കച്ചന്‍ പറഞ്ഞു.