ഹൈക്കോടതിയില്‍ ചെലവു ചുരുക്കല്‍

ശനി, 31 ഒക്‌ടോബര്‍ 2009 (14:36 IST)
PRO
PRO
കേരള ഹൈക്കോടതിയില്‍ ചെലവു ചുരുക്കലിന്‍റെ ഭാഗമായി പുതിയ പരിഷ്‌ക്കാരങ്ങള്‍ വരുത്താന്‍ തീരുമാനമായി. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ജഡ്‌ജിമാര്‍ ബ്രിട്ടീഷ് പാരമ്പര്യത്തിലുള്ള അധികാരചിഹ്‌നങ്ങള്‍ ഉപേക്ഷിക്കും.

കൊളോണിയല്‍ കാലഘട്ടം മുതല്‍ ഉപയോഗിച്ചിരുന്ന വെള്ളിദണ്ഡുകള്‍ ഇനിമുതല്‍ ഉപയോഗിക്കില്ല. മുപ്പത്തിനാലായിരം രൂപയാണ് ഒരു വെള്ളിദണ്ഡിന്‍റെ വില. കോടതി പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കൂടാതെ, ഇനിമുതല്‍ രണ്ടാം ശനിയാഴ്‌ച ഒഴികെയുള്ള എല്ലാ ശനിയാഴ്‌ചയും പ്രവൃത്തിദിനമായിരിക്കും.

അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും താത്‌പര്യമെങ്കില്‍ ശനിയാഴ്‌ചകളില്‍ പഴയ കേസുകള്‍ പരിഗണിക്കും. എല്ലാ ജീവനക്കാര്‍ക്കും പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തും.

പരിസ്ഥിതി കേസുകള്‍ക്കായി ഡിസംബര്‍ നാല് മുതല്‍ എല്ലാ വെള്ളിയാഴ്‌ചയും പ്രത്യേക ബെഞ്ച് നിലവില്‍ വരും. ഗ്രീന്‍ ബെഞ്ച് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക