ഹൈക്കമാന്‍‌ഡിന്റെ നിലപാട് അംഗീകരിക്കുന്നു: ഉമ്മന്‍ ചാണ്ടി

ശനി, 3 ഓഗസ്റ്റ് 2013 (15:03 IST)
PRO
PRO
മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍‌ഡിന്റെ നിലപാട് അംഗീകരിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലോക്‍സഭാ തെരെഞ്ഞെടുപ്പ് വരെ നിലവിലെ സാഹചര്യം തുടരാനാണ് ഹൈക്കമാന്‍‌ഡ് നിര്‍ദ്ദേശം.

അതേസമയം സോണിയാ ഗാന്ധിയുമായി ഉമ്മന്‍ചാണ്ടി ഇന്ന് കൂടികാഴ്ച നടത്തില്ല. തെലുങ്കാന വിഷയത്തില്‍ തിരക്കായതിനാലാണ് സോണിയ ഉമ്മന്‍ചാണ്ടി കൂടികാഴ്ച മാറ്റി വെച്ചത്.

പാര്‍ട്ടിയും സര്‍ക്കാരും ഒറ്റകെട്ടായി മുന്നോട്ട് പോകും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടങ്ങുന്ന രണ്ട് പേരല്ല കോണ്‍ഗ്രസ്സ് എന്നും കേരളത്തിലും ഇന്ത്യയിലുമുള്ള തല മുതിര്‍ന്ന നേതാക്കളെല്ലാം കോണ്‍ഗസ്സിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ചേര്‍ന്നുള്ള കോണ്‍ഗ്രസ്സ് ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക