ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു

ഞായര്‍, 26 മെയ് 2013 (16:23 IST)
PRO
PRO
ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. മുളന്തുരുത്തി സ്വദേശി ഷിന്റോ കുര്യാക്കോസ് ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഈ മാസം 17 നായിരുന്നു ഷിന്റോയുടെ ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ.

അമൃത ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച സ്ത്രീയുടെ ഹൃദയമാണ് ഷിന്റോയ്ക്ക് ഉപയോഗിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം തുടര്‍ ചികിത്സയിലായിരുന്ന ഷിന്റോ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു ഷിന്റോ കുര്യാക്കോസിന്റേത്.


വെബ്ദുനിയ വായിക്കുക