മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് പ്രതിയെന്നാണു സൂചന. ഒരു തരത്തിലുള്ള പ്രകോപനവും കൂടാതെയാണ് ഇയാള്‍ കുട്ടിയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. സ്കൂളിനു സമീപത്തുതന്നെ താമസിക്കുന്നയാളാണ് ഇയാൾ. സ്കൂളിലെ അധ്യാപകരും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.