സ്വര്‍ണത്തിനൊപ്പം മനുഷ്യക്കടത്തിലും ഫയിസിന് പങ്ക്

ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (16:01 IST)
PRO
PRO
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനിയായ മാഹി സ്വദേശി ഫയിസ് സ്വര്‍ണ്ണത്തിനൊപ്പം യുവതികളെയും കടത്തിയതായി റിപ്പോര്‍ട്ട്. വ്യാജ രേഖകളുണ്ടാക്കി വിസിറ്റിംഗ് വിസയിലാണ്‌ യുവതികളെയും കടത്തിയിരുന്നത് എന്നാണു കസ്റ്റംസ് അധികൃതര്‍ പറയുന്നത്.

ഫയിസ് യുവതികളെ കടത്തിയത് ദക്ഷിണേന്ത്യയിലെ ഒരു മുന്‍ സുന്ദരിയുടെ സഹായത്തോടെയാണെന്നും സൂചനയുണ്ട്. ഇവരെ കൂടാതെ മലയാള സിനിമയിലെ പല താരങ്ങളുമായും ഫയിസ് ബന്ധപ്പെട്ടതായി പറയുന്നു.

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിനു പുറമേ കരിപ്പൂര്‍, ചെന്നൈ വിമാനത്താവളങ്ങളിലൂടെയും സ്വര്‍ണ്ണക്കടത്ത് നടത്തിയതായാണ്‌ അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. കോടിക്കണക്കിനു രൂപ ഈയിനത്തില്‍ നേടിയത് ഹവാല ഇടപാടിനാണു ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം തുടരുന്നു.

വെബ്ദുനിയ വായിക്കുക