സ്വര്‍ണം കടത്തിയ മലയാളി ചെന്നൈയില്‍ അറസ്റ്റില്‍. കൊച്ചി സ്വദേശി അബ്ദുല്‍ റഷീദാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ഒരു കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
ചെന്നൈ വിമാനത്താവളം കേന്ദ്രീകരിച്ച് നിരന്തരം യാത്രകള്‍ നടത്തുന്ന ബിസിനസുകാരനാണ് പിടിയിലായത്. ചെറുകഷണങ്ങളായി ബാഗില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താനാണ് ഇയാള്‍ ശ്രമിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.