സ്പീക്കര്‍ക്ക് അസഭ്യം: അധ്യാപകന്‍ പിടിയില്‍

വ്യാഴം, 17 ജനുവരി 2013 (17:15 IST)
PRO
PRO
നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഓഫീസിലെ ഫോണില്‍ വിളിച്ച്‌ അസഭ്യം പറഞ്ഞ കേസില്‍ അധ്യാപകന്‍ പിടിയില്‍. ആറ്റിങ്ങല്‍ ആലംകോട്‌ സ്വദേശി ദില്‍ഷാദ്‌ (36) ആണ്‌ അറസ്റ്റിലായത്‌. ഇയാള്‍ എന്‍‌ട്രന്‍സ് കോച്ചിംഗ് അധ്യാപകനാണ്.

കഴിഞ്ഞ ദിവസം രാത്രി ഏഴരയ്ക്ക് ശേഷമാണ് ഇയാള്‍ സ്പീക്കറെ വിളിച്ച് അസഭ്യം പറഞ്ഞത്. സ്പീക്കറുടെ ഓഫീസിലെ ഫോണ്‍ നമ്പറിലാണ് ഇയാള്‍ വിളിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കറുടെ പ്രൈവറ്റ്‌ സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസിന്റെ ഈ നടപടി.

മ്യൂസിയം പൊലീസാണ് ഇയാളെ അറസ്റ്റ്‌ ചെയ്തത്. ഇയാള്‍ കോണ്‍ഗ്രസ്‌ അനുഭാവിയായ അധ്യാപകനാണെന്ന്‌ പറയപ്പെടുന്നു.

വെബ്ദുനിയ വായിക്കുക