സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബാഹ്യ ഇടപെടലില്ല: കോടിയേരി

ചൊവ്വ, 31 മാര്‍ച്ച് 2009 (19:57 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്‍റെ സ്‌ഥാനാര്‍ഥികളെ നിശ്‌ചയിച്ചതില്‍ ബാഹ്യ ഇടപെടലുകളില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. കോഴിക്കോട് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്‌ഥാനാര്‍ഥി മുഹമ്മദ്‌ റിയാസ്‌, ഫാരിസ്‌ അബൂബക്കറിന്‍റെ നോമിനിയാണെന്ന ആരോപണത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ യാതൊരുവിധ ബാഹ്യ ഇടപെടലുമില്ല. സ്‌ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് പാര്‍ട്ടിയാണ്‌.

മുന്നണിയുമായുണ്ടായ പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കപ്പെടും. പതിറ്റാണ്ടുകളായി ഇടതുമുന്നണിക്കൊപ്പം പ്രവര്‍ത്തിച്ച നേതാവാണ്‌ എം പി വീരേന്ദ്രകുമാര്‍. ഇന്നലെ വരെ മുന്നണിയിലുണ്ടായിരുന്നത് പോലെ നാളെയും മുന്നണിയില്‍ തന്നെ അദ്ദേഹം തുടരുമെന്നാണ്‌ പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു.

കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു കോടിയേരി.

വെബ്ദുനിയ വായിക്കുക