സ്ത്രീകളെ മര്‍ദ്ദിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് വി എസ്
തിങ്കള്‍, 8 ജൂലൈ 2013 (19:59 IST)
PRO
PRO
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ത്രീകളെ മര്‍ദ്ദിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. നേതാക്കന്‍മാരുടെ സംസ്‌കാര ശൂന്യമായ നടപടി ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.
ആരോപണ വിധേയരായ നേതാക്കളെ വെള്ളപൂശുന്നതിനു വേണ്ടിയാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭം ആരംഭിക്കുമെന്നും വി എസ് മുന്നറിയിപ്പ് നല്‍കി.