പുത്തരിക്കണ്ടത്തെ കൂടാതെ രണ്ടാമത്തെ പ്രമുഖ വേദി പൂജപ്പുര മൈതാനത്താണൊരുക്കുന്നത്. സര്‍ക്കാര്‍ വിമന്‍സ് കോളജ്, വിജെടി ഹാള്, സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയാണു മറ്റു വേദികള്‍. ഇതിനൊപ്പം ചെറിയ വേദികള്‍ നഗരത്തിലെ പ്രമുഖ സ്കൂളുകളില്‍ ആയിരിക്കും.
ഭക്ഷണം തയ്യാറാക്കുന്നത് തൈക്കാട്ടുള്ള പൊലീസ് ഗ്രൌണ്ടിലായിരിക്കും. ഇതുകൂടാതെ നായനാര്‍ പാര്‍ക്കില്‍ എക്സിബിഷനും ഗാന്ധി പാര്‍ക്കില്‍ സാംസ്കാരിക സായാഹ്നവും നടക്കും. കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ പന്തല്‍ നിര്‍മ്മിച്ച ഭാരത് പന്തല്‍ വര്‍ക്ക് തന്നെയാണ് ഇത്തവണയും കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 24 ലക്ഷം രൂപയാണ് കരാര്‍ തുക.