സോഷ്യല്‍ മീഡിയയില്‍ മിന്നും താരം ദിലീപ്

ബുധന്‍, 12 ജൂലൈ 2017 (15:15 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത് സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. നടന്‍ ദിലീപ് അറസ്റ്റിലായതോടെ വാട്സാപ്പ്, ഫേസ്ബുക്ക് തുറങ്ങിയ നവമാധ്യമങ്ങളിലൂടെ നിരവധി ട്രോളുകള്‍ വരുന്നുണ്ട്. 
 
ദിലീപ് അഭിനയിച്ച പല സിനിമകളിലെ ഭാഗങ്ങളും ഈ കേസും ബന്ധിപ്പിച്ച് നിരവധി തമാശരംഗങ്ങളും കറങ്ങി നടക്കുന്നുണ്ട്. സെര്‍ച്ച് എന്‍ജിന്‍ ഭീമന്മാരായ ഗൂഗിളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുന്നില്‍ നിന്നിരുന്ന വിഷയവും നടന്‍ ദിലീപിന്റെത് തന്നെയാണ്. 
 
ഇതിന് മുന്‍പ് നടന്‍ ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹമോചനവും കാവ്യാമാധവനായുള്ള വിവാഹവും ട്രോളുകള്‍ ആഘോഷമാക്കിയിരുന്നു. അതിന് ശേഷമാണ് നടിയുടെ കേസുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ വരുന്നത്.

വെബ്ദുനിയ വായിക്കുക