സോഷ്യലിസ്റ്റ് ജനത പിളര്‍പ്പിലേക്ക് ?

ഞായര്‍, 24 മാര്‍ച്ച് 2013 (15:05 IST)
PRO
വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന സോഷ്യലിസ്റ്റ് ജനത പിളര്‍പ്പിലേക്കെന്ന് സൂചന. വിമതര്‍ കൊച്ചിയില്‍ യോഗം ചേരുകയാണ്. മുന്‍ എംഎല്‍എ എം കെ പ്രേംനാഥിന്‍റെ നേതൃത്വത്തിലാണ് പാര്‍ട്ടിയിലെ വിമതര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നത്.

അറുപതോളം പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു. വീരേന്ദ്രകുമാറിന്‍റെ നേതൃത്വം അംഗീകരിക്കാന്‍ കഴിയില്ലെന്നു യോഗം വിലയിരുത്തി.

ശ്രേയാംസ്കുമാര്‍ ഏകാധിപത്യ രീതിയില്‍ പെരുമാറുന്നു. ഇടതുപക്ഷ ആഭിമുഖ്യമാണു പാര്‍ട്ടിക്കു ചേരുന്നതെന്നും ഇപ്പോള്‍ സാഹചര്യം തുടര്‍ന്നാല്‍ പാര്‍ട്ടി പിളരുമെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.

വെബ്ദുനിയ വായിക്കുക