സോളാര്‍ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി‌എസ് ഹൈക്കോടതിയില്‍

വെള്ളി, 4 ഏപ്രില്‍ 2014 (14:50 IST)
PRO
PRO
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 34 കേസുകളും സിബിഐ അന്വേഷണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതികളുടെ ഉന്നത ബന്ധം അന്വേഷണവിധേയമാക്കിയിട്ടില്ലെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

പ്രതികളുടെ സാമ്പത്തിക സ്രോതസ് ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് വിഭാഗവും അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സോളാര്‍ ഇടപാടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 34 കേസുകളും സിബിഐക്ക് വിടണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും ഇടപാടില്‍ പങ്കുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നും വിഎസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക