സോളാര്‍ തട്ടിപ്പ്: രണ്ടു കേസുകളില്‍ കൂടി സരിത എസ് നായര്‍ക്ക് ജാമ്യം

വെള്ളി, 25 ഒക്‌ടോബര്‍ 2013 (12:28 IST)
PRO
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ കൂടി സരിത എസ്. നായര്‍ക്ക് ഹൈക്കോടതി ജാമ്യം. ജാമ്യത്തുകയായി സരിത അഞ്ചു ലക്ഷം രൂപ വീതം വിചാരണ കോടതിയില്‍ കെട്ടിവയ്ക്കണം. ജാമ്യക്കാരില്‍ ഒരാള്‍ സരിതയുടെ അടുത്ത ബന്ധുവായിരിക്കണം.

അധികാരത്തിന്റെ ഇടനാഴികളില്‍ വന്‍ സ്വാധീനമുള്ള സ്ത്രീയാണ് സരിതയെന്നും കോടതി പരാമര്‍ശിച്ചു. തട്ടിയെടുത്ത തുകയുടെ ഒരു ഭാഗമായാണ് അഞ്ചു ലക്ഷം രൂപ വീതം കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചത്.

സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞു സരിത രണ്ടു പേരില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ജാമ്യം. സരിതയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തുഎറണാകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാമെന്നായിരുന്നു സരിതയുടെ അഭിഭാഷകന്റെ വാദം.

വെബ്ദുനിയ വായിക്കുക