സോളാര്‍ തട്ടിപ്പ്: മുന്‍‌നിലപാടില്‍ മാറ്റമില്ലെന്ന് പിണറായി

ചൊവ്വ, 27 ഓഗസ്റ്റ് 2013 (18:02 IST)
PRO
PRO
സോളാര്‍ തട്ടിപ്പ് കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉള്‍പ്പെടുത്തണം. മുന്‍ നിലപാടില്‍ നിന്നും മുഖ്യമന്ത്രി പിന്നോട്ട് പോയത് പരിഹാസ്യമെന്നും പിണറായി പറഞ്ഞു.

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഭരണമുന്നണി നേരത്തെ ഉപാധി വെച്ചിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുളള സമരത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നതാണ് ഉപാധി.

സിഎംപി നേതാവ് കെആര്‍ അരവിന്ദാക്ഷന്‍ നടത്തിയ മാധ്യസ്ഥ ചര്‍ച്ചകളില്‍ പ്രതിപക്ഷ നേതാക്കളെ ഇക്കാര്യം അറിയിച്ചെങ്കിലും അവര്‍ ഉപാധി അംഗീകരിക്കാന്‍ തയാറായില്ല. അരവിന്ദാക്ഷന്റെ മധ്യസ്ഥ നീക്കം ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ സ്ഥിരീകരിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക