സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം
വെള്ളി, 21 ജൂണ്‍ 2013 (17:38 IST)
PRO
PRO
കോടികളുടെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ഗൗരവതരമായ ആരോപണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ട കാര്യം പി ബി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ ക്രൂരമായി നേരിടുന്ന പൊലീസ് നടപടിയില്‍ പിബി പ്രതിഷേധിച്ചു.