സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായി; രാജിവച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് വി എസ്

ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (18:01 IST)
PRO
PRO
ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്തുവന്നതോടെ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി രാജിവച്ച്‌ ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണം. പ്രതിഷേധ പരിപാടികളും നിയമനടപടികളും ശക്‌തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും വി എസ്‌ പറഞ്ഞു.

ശ്രീധരന്‍ നായര്‍ സരിതയ്‌ക്കൊപ്പമാണ്‌ മുഖ്യമന്ത്രിയെ കണ്ടതെന്ന്‌ രഹസ്യമൊഴിയില്‍ വ്യക്‌തമാണ്‌. ഇക്കാര്യമാണ്‌ താന്‍ നിയമസഭയെ അറിയിച്ചത്‌. സോളാര്‍ നയം തിരുത്തിയത്‌ പണത്തിനു വേണ്ടിയാണ്‌. വന്‍ കുത്തകകള്‍ക്ക്‌ വേണ്ടി നയം മാറ്റിമറിക്കുകയായിരുന്നുവെന്നും വിഎസ്‌ പറഞ്ഞു.

വെബ്ദുനിയ വായിക്കുക