സോളാര്‍ കേസില്‍ നുണപരിശോധനക്ക് തയാറല്ലെന്ന് ശ്രീധരന്‍നായര്‍

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2013 (16:40 IST)
PRO
PRO
സോളാര്‍ കേസില്‍ നുണപരിശോധനക്ക് തയ്യാറല്ലെന്ന് പരാതിക്കാരനായ ശ്രീധരന്‍നായര്‍. തെളിയിക്കാനുള്ളത് കോടതിയില്‍ തെളിയിക്കും. ഇക്കാര്യം രേഖാമൂലം പോലീസിനെ അറിയിക്കുമെന്നും ശ്രീധരന്‍നായര്‍ പറഞ്ഞു. പോലീസ് നടപടിയിലും പോലീസ് സാന്നിധ്യത്തിലുള്ള നുണപരിശോധനയില്‍ തനിക്ക് വിശ്വാസമില്ല. നുണപരിശോധനയ്ക്ക് അനുവാദം തേടിക്കൊണ്ടുള്ള കത്ത് അന്വേഷണസംഘം കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് ശേഷമാണ് പൊലീസ് ശ്രീധരന്‍ നായര്‍ക്ക് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ശ്രീധരന്‍നായര്‍ പറഞ്ഞതായാണ് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എ ഹേമചന്ദ്രനാണ് സത്യവാങ്മൂലം നല്‍കിയത്.

എന്നാല്‍ പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ കുറൊച്ച് തനിക്ക് ഒന്നുമറിയില്ലെന്നായിരുന്നു ശ്രീധരന്‍ നായരുടെ പ്രതികരണം. താന്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ധൈര്യമുണ്ടെങ്കില്‍ പോലീസ് തന്റെ രഹസ്യമൊഴി പുറത്തു വിടട്ടെയെന്നും ശ്രീധരന്‍ നായര്‍ വെല്ലുവിളിച്ചു.

വെബ്ദുനിയ വായിക്കുക