സോളാര്‍ കമ്മീഷന് മുമ്പാകെ പി സി ജോര്‍ജ് ഇന്ന് മൊഴി നല്കും

ബുധന്‍, 22 ഏപ്രില്‍ 2015 (08:43 IST)
മൊഴി നല്കുന്നതിനായി സോളാര്‍ കമ്മീഷന് മുമ്പാകെ ഇന്ന് പി സി ജോര്‍ജ് ഹാജരാകും. സോളാര്‍ കേസില്‍ മൊഴി നല്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കമ്മീഷന്‍ പി സി ജോര്‍ജിന്  നോട്ടീസ് നല്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജോര്‍ജ് ഇന്ന് കമ്മീഷനു മുമ്പില്‍ ഹാജരാകുക.
 
കഴിഞ്ഞയാഴ്ച കേസുമായി ബന്ധപ്പെട്ട നിരവധി പേരുടെ മൊഴി സോളാര്‍ കമ്മീഷന്‍ കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയിരുന്നു.
 
കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള, സരിത നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താതിരുന്ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്  എന്‍ വി രാജു, അന്ന് കോടതി മുറിയിലുണ്ടായിരുന്ന ശിരസ്തദാര്‍ ,ബെഞ്ച്ക്ലര്‍ക്ക് എന്നിവരുടെ മൊഴി ആയിരുന്നു കമ്മീഷന്‍ കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക