സൂര്യനെല്ലി: താന്‍ വാക്കുമാറ്റുന്ന ആളല്ലെന്ന് സുധാകരന്‍

ശനി, 23 ഫെബ്രുവരി 2013 (10:08 IST)
PRO
PRO
സൂര്യനെല്ലിക്കേസുമായി ബന്ധപ്പെട്ട തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതായി കെ സുധാകരന്‍ എം പി. ഡല്‍ഹിയില്‍ നിന്നെത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. വാക്കു മാറ്റുന്നയാളായി എന്നെ ആരും കാണേണ്ടതില്ല. ഗള്‍ഫില്‍ പറഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച സിഡി കൈവശമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ആവശ്യമെന്നു തോന്നുന്ന വേളയില്‍ ഇതു മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കും. ചില മാധ്യമങ്ങള്‍ വിളമ്പുന്ന പോലെയല്ല പല കാര്യങ്ങളുടെയും യാഥാര്‍ഥ്യം- അദ്ദേഹം പറഞ്ഞു. സുധാകരന്‌ അഭിവാദ്യമര്‍പ്പിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക