സീറ്റ് വിഭജനം ഉഭയകക്ഷിചര്‍ച്ചകളിലൂടെ

വെള്ളി, 16 ജനുവരി 2009 (17:55 IST)
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ്‌ വിഭജനം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ തീരുമാനിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഇന്നത്തെയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തില്ലെന്നും, സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം പൂര്‍ണ സംതൃപ്‌തി നല്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

ഇന്ന് ചേര്‍ന്ന ഇടതുമുന്നണിയോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയാ‍യിരുന്നു അദ്ദേഹം. നിയമപരിഷ്‌കരണവുമായി ബന്ധപ്പെട്ട്‌ ആശങ്കയുണര്‍ത്തുന്ന നടപടികള്‍ ഇടതുമുന്നണിയോ ഇടതുസര്‍ക്കാരോ കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അലിഗഡ്‌ സര്‍വ്വകലാശാലയുടെ കേന്ദ്രത്തിന് സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നേടിയ നേട്ടങ്ങളും കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹപ്രവര്‍ത്തനങ്ങളും ജനങ്ങളെ അറിയിക്കാന്‍ പ്രചാരണപരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക