സീറ്റിന് വേണ്ടി തര്‍ക്കത്തിനില്ലെന്ന് മുസ്ലീംലീഗ്

വ്യാഴം, 20 ഫെബ്രുവരി 2014 (14:36 IST)
PRO
PRO
ലോക്‌സഭാ സീറ്റ് സംബന്ധിച്ച് തര്‍ക്കത്തിനില്ലെന്ന് വ്യക്തമാക്കി മുസ്ലീംലീഗ്. തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന കെപിസിസി നിലപാട് സ്വാഗതാര്‍ഹമാണെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു‍. സീറ്റ് ചോദിക്കാന്‍ ഘടകകക്ഷികള്‍ക്ക് അവകാശമുണ്ട്. പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടകര സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ജനതാദള്‍ അവകാശമുന്നയിച്ചിരുന്നു. മുസ്ലിം ലീഗ് ഈ ആവശ്യത്തെ പിന്തുണയ്ക്കുകയും ചെയ്തത് കോണ്‍ഗ്രസില്‍ പ്രതിഷേധം സൃഷ്‌ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

വെബ്ദുനിയ വായിക്കുക